KeralaNEWS

തകർന്നടിഞ്ഞ് ബിജെപി, തുറന്ന അക്കൗണ്ട് പിണറായി പൂട്ടി

കേരളമൊന്നാകെ ബിജെപിയെ നിരാകരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം മുന്നേറ്റം ഉണ്ടാക്കുമെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയ പാർട്ടിയാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരൊക്കെ ആയിരുന്നു ബി ജെ പി യുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്.

എന്നാൽ കേരളമൊന്നാകെ ബിജെപിയെ നിരാകരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അഞ്ചു മുതൽ പത്ത് വരെ സീറ്റ് നേടുമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപി പൂജ്യത്തിലേക്ക് മടങ്ങി. നേമത്തും പാലക്കാടും മാത്രമാണ് ബിജെപിയ്ക്ക് ശക്തമായ ഒരു മത്സരം പോലും കാഴ്ചവെക്കാൻ ആയത്.

രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിലും തോറ്റു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാൻ ഇ ശ്രീധരനെ കൂടെ കൂട്ടി എങ്കിലും ഫലമുണ്ടായില്ല.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ പ്രചാരണം നടത്തിയിട്ടും ഒരു സീറ്റ് പോലും നേടാനാകാത്തതിനും ഉള്ള സീറ്റ് പോലും നഷ്ടപ്പെട്ടതിനും സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തോട് മറുപടി പറയേണ്ടിവരും. ബിജെപി എ ക്ലാസ് മണ്ഡലങ്ങൾ ആയി കരുതുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് ശതമാനം ഉയർത്താനായില്ല എന്ന് മാത്രമല്ല മിക്ക മണ്ഡലങ്ങളിലും വോട്ടു മറിച്ചു എന്ന ആരോപണവും ഉണ്ടായിരിക്കുകയാണ്. ഇതിനൊക്കെ ബിജെപിയുടെ സംസ്ഥാനനേതൃത്വം എന്തു മറുപടി പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker