KeralaNEWS

കനത്ത മഴ; കുവൈത്തിൽ ഗതാഗതം താറുമാറായി; ജനജീവിതം സ്തംഭിച്ചു

കുവൈത്ത് സിറ്റി: കനത്ത മഴയിൽ രാജ്യത്ത് പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ പ്രധാന റോഡുകൾ ഉൾപ്പെടെ പലതും  അടച്ചിട്ടു.മിനിഞ്ഞാന്ന് അർധരാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകൽ മുഴുവൻ തുടരുകയായിരുന്നു.
വെള്ളക്കെട്ടിനൊപ്പം ട്രാഫിക് സിഗ്നലുകളും നിലച്ചതോടെ ഗതാഗതം പൂർണമായും താറുമാറായി.ഗസാലി ടണൽ റോഡിൽ ‌വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിലെ ‌ഡ്രൈവറെ രക്ഷാപ്രവർത്തകരെത്തിയാണ്  ‌‌‌‌‌‌‌‌‌‌‌രക്ഷപെടുത്തിയത്.ബസ് മുഴുവൻ വെള്ളത്തിലായ സാഹചര്യത്തിൽ ഡ്രൈവർ ബസിന് മുകളിൽ കയറിയിരിക്കുകയായിരുന്നു.
 അർധരാത്രി തൊട്ട് തന്നെ സ്ഥിതിഗതികൾ നേരിടാൻ അഗ്നിശമന സേനയും ‌പൊലീസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റോഡുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഉച്ചവരെ വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയ 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. രാവിലെ 10 വരെ കുവൈത്ത് വിമാനത്താവളത്തിൽ 34മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Back to top button
error: