KeralaNEWS

കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാവുന്ന  കുക്കുമ്പർ അഥവാ സാലഡ് വെള്ളരി

ആരോഗ്യത്തിന് അത്യുത്തമം വെള്ളരിക്ക ജ്യൂസ്

ഴമായാലും പച്ചക്കറികളായാലും ഇനി മറ്റെന്തായാലും അത് വിഷരഹിതമായിരിക്കണം.അല്ലെങ്കിൽ കഴിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല താമസിയാതെ നമ്മൾ രോഗിയുമായി മാറും.മാർക്കറ്റിൽ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസകീടനാശിനികൾ അടിച്ചെത്തുന്നതാണ്.ഇതിനൊരു പ്രതിവിധിയെന്നു പറയുന്നത്   വിഷരഹിതമായ(ജൈവ) പച്ചക്കറികളും സാധ്യമാവുന്ന പഴങ്ങളും നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യുക എന്നതാണ്.

കോവിഡ് ലോക്ഡൗൺ കാലത്തോടെ ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞുവെങ്കിലും കൃത്യമായ വിളവ് ലഭ്യമാകാത്തത് മിക്ക ആളുകളെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ചെടികൾക്കാവശ്യമായ പരിചരണം കൃത്യമായ രീതിയിൽ നല്കുകയാണെങ്കിൽ നമുക്കും നല്ലൊരു കൃഷിത്തോട്ടം ഒരുക്കി കൃത്യമായി വിളവെടുക്കുകയും ചെയ്യാം.
ഇത്തരത്തിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് കുക്കുമ്പർ അഥവാ സാലഡ് വെള്ളരി.വേനൽക്കാല കൃഷിക്ക് ഏറെ അനുയോജ്യമാണ് ഇത്. സ്യുഡോമോണാസ് ലായനിയിൽ മുക്കിവെച്ചശേഷം നടുകയാണെങ്കിൽ ഇവയുടെ വിത്തുകൾ എളുപ്പത്തിൽ മുളക്കുന്നതാണ്. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം. പ്രത്യേകം ശ്രദ്ധിച്ചാൽ 3 ആഴ്ച കൊണ്ട് തന്നെ വിളവ് ലഭിക്കുന്ന ഒന്നാണ് ഇത്.
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍.
സാലഡ് വെള്ളരിക്കയിൽ ധാരാളം ജലാംശമുണ്ട്.ഇത് പച്ചയ്ക്കും ജ്യൂസായും കഴിക്കാവുന്ന ഒന്നാണ്.ആരോ​ഗ്യത്തിനും ഇത് ഏറെ നല്ലതാണ്. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്താൻ സഹായിക്കുന്നു.
 വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിനു കഴിയും.ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.അതേപോലെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വെള്ളരിക്ക നല്ലതാണ്.ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ  ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു.അങ്ങനെ പല അസുഖങ്ങള്‍ക്കും ഒരു പരിഹാരം കൂടിയാണ് സാലഡ് വെള്ളരി.
ഹെെ ബിപി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗം കുക്കുമ്പർ ജ്യൂസാണ്. കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.

Back to top button
error: