KeralaNEWS

ട്രെയിൻ യാ​ത്ര​ക്കാ​ര​ന് പോലീസിന്റെ ക്രൂര മർദ്ദനം

 

ട്രെ​യി​നി​ൽ കം​മ്പാ​ർ​ട്ട്മെ​ന്‍റ് മാ​റി ക​യ​റി​യ​തി​ന്‍റെ പേ​രി​ൽ യാ​ത്ര​ക്കാ​ര​നെ അടിച്ചു താഴെയിട്ടു ചവിട്ടി വെളിയിൽ തള്ളി പോ​ലീ​സ് ക്രൂ​ര​ത. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ണൂ​രി​ൽ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.

റെ​യി​ൽവേ ഡ്യൂ​ട്ടി​ക്കു ഡപ്യൂട്ടിലേഷനിൽ നി​യോ​ഗി​ച്ച കേ​ര​ള പോ​ലീ​സി​ലെ എ​എ​സ്ഐ പ്ര​മോ​ദാ​ണ് യാ​ത്ര​ക്കാ​ര​നെ മു​ഖ​ത്ത​ടി​ച്ചു നി​ല​ത്തു വീ​ഴി​ക്കു​ക​യും തു​ട​ർന്നു നെ​ഞ്ചി​ൽ ച​വി​ട്ടി വെളിയിൽ തള്ളുകയും ചെയ്തത്.

ജ​ന​റ​ൽ കമ്പാ​ർ​ട്ട്മെ​ന്‍റി​ലെ ടി​ക്ക​റ്റാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നതെന്നു കരുതുന്നു. എ​ന്നാ​ൽ, ഇ​യാ​ൾ സ്ലീ​പ്പ​ർ ക്ലാ​സി​ൽ മാ​റി ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​എ​സ്ഐ പ്ര​മോ​ദും സി​പി​ഒ രാ​ഗേ​ഷും യാ​ത്ര​ക്കാ​ര​നോ​ടു ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​യാ​ൾ പേ​ഴ്സി​ൽനി​ന്നു ടി​ക്ക​റ്റ് പരതുന്നതിനിടെ പ്ര​കോ​പി​ത​നാ​യ എ​സ്എ​സ്ഐ ഇ​യാ​ളു​ടെ കോ​ള​റി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ച്ചു നി​ല​ത്തു​വീ​ഴ്ത്തുകയും ചെ​യ്തു. നി​ല​ത്തു വീ​ണ് കി​ട​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ൽ എ​എ​സ്ഐ പ്ര​മോ​ദ് ഷൂ​സി​ട്ട് ച​വിട്ടി പുറത്തേക്കു തള്ളുകയും ചെ​യ്തു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ഇ​യാ​ളെ വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.‌

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഇ​തു പ​ക​ർ​ത്തി​യ​ത്. എ​ന്നാ​ൽ മ​ദ്യ​പി​ച്ചു ട്രെ​യി​നി​ൽ ക​യ​റി​യ ആ​ളെ ഇ​റ​ക്കി​വി​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​സ്എ​സ്ഐ​യു​ടെ പ്ര​തി​ക​ര​ണം.

Back to top button
error: