KeralaNEWS

കോഴിക്കോട് 3 കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കോവിഡ് 19

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.

അതേസമയം, രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടരയോടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker