NewsThen Special

ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയാൽ രണ്ടാം ഡോസ് എപ്പോൾ എടുക്കാം ?

കോവാക്സിനു നാല് ആഴ്ചയുടെയും കോവീഷീൽഡിന് ആറ് മുതൽ എട്ട് ആഴ്ചയുടെയും ഇടവേളയാണ് ഒന്നും രണ്ടും വാക്സിനുകൾക്കിടയിൽ സാധാരണ നിർദേശിച്ചിട്ടുള്ളത് .എന്നാൽ ഈ ഇടവേളയ്‌ക്കിടയിൽ കോവിഡ് പോസിറ്റീവ് ആയാൽ എന്ത് ചെയ്യും .

ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ലക്ഷണങ്ങൾ ഇല്ലാതാകും വരെ രണ്ട് മുതൽ നാല് ആഴ്ച വരെ കാത്തിരുന്നു അടുത്ത ഡോസ് എടുക്കാൻ ആണ് നിർദേശം .

ഏതെങ്കിലും വാക്സിന്റെ രണ്ട് ഡോസ് എടുത്തതിനു ശേഷം കോവിഡ് ബാധിക്കുകയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് .എന്തായാലും ഇക്കാര്യത്തിൽ സർക്കാർ സംവിധാനത്തിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുക .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker