KeralaNEWS

ആർ. ടി. പി. സി. ആർ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടി

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ കർശന നടപടി സ്വീകരിക്കാനാണ് ഉത്തരവിൽ നിർദ്ദേശിക്കുന്നത്

ആർ. ടി. പി. സി. ആർ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച ഫീസിൽ കൂടുതൽ വാങ്ങുകയോ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവായി. ദുരന്തനിവാരണ ആക്ട് 2005, കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020, മറ്റ് അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരമാണ് നടപടിയെടുക്കുക.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ കർശന നടപടി സ്വീകരിക്കാനാണ് ഉത്തരവിൽ നിർദ്ദേശിക്കുന്നത്. ആർ. ടി. പി. സി ആർ ടെസ്റ്റിന് സംസ്ഥാനം 500 രൂപയാണ് പുതുക്കി നിശ്ചയിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker