KeralaNEWS

എക്‌സിറ്റ്  പോളുകള്‍ യഥാര്‍ത്ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ല: രമേശ്  ചെന്നിത്തല

"തിരഞ്ഞെടുപ്പിലെ എല്ലാ വസ്തുതകളും വിലയിരുത്തിയപ്പോള്‍ യു ഡി എഫ്  വമ്പിച്ച വിജയം നേടുമെന്നാണ് ഞങ്ങളുടെ നിഗമനം"

തിരുവനന്തപുരം:  തിരഞ്ഞടുപ്പിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിലെ പലമാധ്യമങ്ങളും യു ഡി എഫിനെതിരായ    നിലപാടാണ് സ്വീകരിച്ചുവന്നത്. അതിന്റെ തുടര്‍ച്ചയാണ്. ഇന്നലെ കണ്ട  എക്‌സിറ്റ് പോളുകള്‍.  എക്‌സിറ്റ്  പോളുകള്‍ യഥാര്‍ത്ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ല.  രണ്ട് ലക്ഷം വോട്ടര്‍മാരുള്ള ഒരു നിയോജകമണ്ഡലത്തില്‍  250 പേരോട് ഫോണില്‍ വിവരം ചോദിച്ചിട്ട്് തെയ്യാറാക്കുന്ന ഇത്തരം എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. ഇതുവഴി രാഷ്ട്രീയമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമല്ല. അപ്പോള്‍ ഇതുപോലെയുളള എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളത്.   തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച യു ഡി എഫ് വിരുദ്ധത ഇതിലെല്ലാം പ്രകടമാണ് എന്നതാണ് വസ്തുത. ഏതായാലും അതിനെയെല്ലാം അതിജീവിച്ച് കൊണ്ട്  യു ഡി എഫ്  മുന്നോട്ട്  പോകാനുള്ള  കരുത്ത് യു ഡി എഫിനുണ്ട്.

 തിരഞ്ഞെടുപ്പിലെ എല്ലാ വസ്തുതകളും വിലയിരുത്തിയപ്പോള്‍ യു ഡി എഫ്  വമ്പിച്ച വിജയം നേടുമെന്നാണ് ഞങ്ങളുടെ നിഗമനം.  ഈ എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള  പരി്ഭ്രാന്തിയോ  പരിഭ്രമമോ  യു ഡി എഫിനില്ല.  ഈ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യു ഡി എഫിനെയും യു ഡിഎഫിന്റെ  പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുണ്ടായിരുന്നു. അതിനെയെല്ലാം  അതീജീവിച്ച് കൊണ്ടാണ്   യു ഡി എഫ് ജനങ്ങളോടൊപ്പം മുന്നോട്ട് പോയത്. അടുത്ത സര്‍ക്കാര്‍ യു ഡി എഫ് സര്‍ക്കാര്‍ ആയിരിക്കുമെന്നുള്ള പൂര്‍ണ്ണമായ ആത്മവിശ്വാസമാണ് യു ഡി എഫിനുള്ളത്. അത് കൊണ്ട്  തന്നെ എല്ലാ യു ഡി എഫ് സ്ഥാനാര്‍ത്ഥികളും  വോട്ടെണ്ണലിന് നേരിട്ട് ഹാജരാകണം. വോട്ടെണ്ണലില്‍  മുഴുവന്‍  സമയവും ഉണ്ടാവുകയും വേണം.  അവിടെ പലതരത്തിലുള്ള തിരിമറികള്‍ക്ക് സാധ്യതയുണ്ട്. അത് കൊണ്ട് വളരെ  ഗൗരവത്തോടെ  എല്ലാ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും  വളരെ ശ്രദ്ധ പതിപ്പിക്കണം.  തിരഞ്ഞെടുപ്പില്‍  വന്‍ വിജയം നേടുമെന്ന കാര്യത്തില്‍  യു ഡി എഫിന് പൂര്‍ണ്ണമായ ആത്മവിശ്വസമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker