IndiaNEWS

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്

കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി.
ജനങ്ങൾ മരിച്ചുവീഴുമ്പോൾ കണ്ണടച്ചിരിക്കുന്നോ എന്ന് ഹൈക്കോടതി ചോദിച്ചു.ഓക്സിജൻ എത്തിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്. ഡോക്ടർ ആർ കെ ഹിംതാനി ആണ് മരിച്ചത്. ഗാസ്ട്രോ വിഭാഗം മേധാവിയാണ്. ബത്ര ആശുപത്രിയിലാണ് സംഭവം. വിശദാംശങ്ങൾ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സ്ഥിതിവിവരം ഉടൻ അറിയിക്കണം. ഏപ്രിൽ ഒന്നുമുതൽ ഉള്ള വിവരം അറിയിക്കണമെന്നാണ് നിർദേശം .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker