KeralaNEWS

വോട്ടെണ്ണലിന് മുമ്പേ മുഖ്യമന്ത്രി വിജയമുറപ്പിച്ചെന്ന് ഇന്ത്യൻ ദി എക്സ്പ്രസ്സ് വാർത്ത ,തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കാൻ പൊതുഭരണ വകുപ്പിന് നിർദേശം നൽകിയതായി റിപ്പോർട്ട്

എൽ ഡി എഫിന് തുടർഭരണം ഉണ്ടാവുക ആണെങ്കിൽ തിങ്കളാഴ്ച തന്നെ ചടങ്ങ് ഒരുക്കാനാണ് നിർദേശം

വോട്ടെണ്ണലിന് മുമ്പുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിജയം ഉറപ്പിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ്സ് .തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ചടങ്ങ് ഒരുക്കാൻ പൊതുഭരണ വകുപ്പിനോട് നിർദേശം നൽകിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു .

എൽ ഡി എഫിന് തുടർഭരണം ഉണ്ടാവുക ആണെങ്കിൽ തിങ്കളാഴ്ച തന്നെ ചടങ്ങ് ഒരുക്കാനാണ് നിർദേശം .കോവിഡ് പശ്ചാത്തലത്തിൽ ആവാം ഇതെന്നും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നു .

2016 ലെ അസംബ്ലി വോട്ടെണ്ണലിന് ശേഷം ആറ് ദിവസം കഴിഞ്ഞാണ് പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത് .ദേശീയ ചാനലുകളുടെയും മലയാള ചാനലുകളുടെയും എക്സിറ്റ് പോളിൽ എൽ ഡി എഫിന് തുടർഭരണം ആണ് പ്രവചിക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker