IndiaNEWS

കോവിഡ്​ രോഗികള്‍ക്ക്​ ഹെല്‍പ്​ ലൈനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ ഉപദേശക ഹൈല്‍പ് ലൈന്‍ ആരംഭിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഒരുമിച്ച് സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്. ഹലോ ഡോക്ടര്‍ എന്ന പേരില്‍ മെഡിക്കല്‍ അഡൈ്വസറി ഹൈല്‍പ് ലൈനിന് തുടക്കം കുറിക്കുകയാണ്. സഹായം വേണ്ടവര്‍ +919983836838 എന്ന നമ്പറില്‍ വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഡോക്ടര്‍മാരോട് എ.ഐ.സി.സിയുടെ ഹലോ ഡോക്‌റിന്റെ ഭാഗമാവാന്‍ അഭ്യര്‍ഥിക്കുകയാണെന്നും കോവിഡ് രോഗികള്‍ വിളിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വിലപ്പെട്ട അറിവുകള്‍ പങ്കുവെക്കാന്‍ കഴിയും. നിങ്ങളൊരു ഡോക്ടറാണ് ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker