IndiaNEWS

കോവിഡ് വ്യാപനം; ബംഗാളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം അഞ്ചുമണിക്കൂറായി ചുരുക്കും. ഷോപ്പിങ് കോംപ്ലക്‌സുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമ ഹാളുകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടും. രാവിലെ ഏഴുമണി മുതല്‍ 10 വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെയും തുറക്കാന്‍ അനുവദിക്കും.

റസ്റ്ററന്റുകള്‍, ബാറുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. ഹോം ഡെലിവറിയും ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ക്കും അനുമതി നല്‍കും. സാമൂഹിക, സാംസ്‌കാരിക, വിനോദ, വിദ്യാഭ്യാസ ഒത്തുചേരലുകള്‍ നിരോധിച്ചു.ഫാര്‍മസികള്‍, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, അവശ്യ ഷോപ്പുകള്‍ തുടങ്ങിയവയെ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker