IndiaNEWS

വ്രതം നോറ്റ്  അയ്യപ്പഭക്തർക്ക് അന്നമൊരുക്കി മുസ്ലീം യുവാവ്  

ഹൈദരാബാദ് : ശബരിമല അയ്യപ്പൻ മലയാളികൾക്ക് മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുമുള്ള നാനാമതസ്ഥർക്കും ഒരു വികാരമാണ്. ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ ദൃഢമായ വിശ്വാസവും അചഞ്ചലമായ ഭക്തിയും അതാണ് ശബരിമല അയ്യപ്പൻ.ആ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് മുഹമ്മദ് നിസാമുദ്ദീൻ എന്ന ഈ യുവാവിന്റെ പ്രവൃത്തി.
തെലങ്കാനയിലെ ദണ്ഡേപള്ളി മണ്ഡലത്തിലെ തള്ളപ്പേട്ട് ഗ്രാമസ്വദേശിയാണ് മുഹമ്മദ് നിസാമുദ്ദീൻ.പ്രാദേശിക വാർത്താ ചാനലിൽ പ്രവർത്തിക്കുന്ന മുഹമ്മദ് നിസാമുദ്ദീൻ വ്രതം നോറ്റാണ് ഗ്രാമത്തിലെ 20 ശബരിമല തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്നത്.
സാമുദായിക സൗഹാർദം പ്രകടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇത്തരം ആചാരങ്ങളിൽ ഏർപ്പെടുന്നതിലൂടെ മനുഷ്യത്വം എല്ലാ മതങ്ങൾക്കും മുകളിലാണെന്ന് കാണിക്കാൻ കഴിയും.ഈ ഭക്തർക്ക് ആഹാരം നൽകുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം –  മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു.

Back to top button
error: