IndiaNEWS

അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരൻ ഇന്ത്യാക്കാരൻ

ബുദാബി: അബുദാബി ബിഗ് ടിക്കറ്റിൽ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി.റിയാദിൽ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്.
പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) നേടിയാണ് ഇന്ത്യന്‍ പ്രവാസി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായത്. കഴിഞ്ഞവര്‍ഷം ഒട്ടേറെ പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച ബിഗ് ടിക്കറ്റ് പുതുവര്‍ഷത്തില്‍ എന്റേതായി മാറിയിരിക്കുന്നുവെന്നും ഏറെ സന്തോഷണുണ്ടെന്നും ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയില്‍ നിന്ന് കോള്‍ സ്വീകരിച്ച ശേഷം ജാഫ്രി പറഞ്ഞു.
ഡിസംബര്‍

 24-നാണ്  ജാഫ്രി ഓൺലൈൻ വഴി രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത് അതിലൊന്നിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്.

Back to top button
error: