IndiaNEWS

ബോഡി ബിൽഡിംഗ് താരം ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു

ജന്മനാടായ നവിമുംബൈ വിട്ട് ബറോഡയിലേക്ക് ജോലി ആവശ്യത്തിനായി കുടിയേറിയതാണ് ജഗദീഷ്

പ്രമുഖ രാജ്യാന്തര ബോഡിബിൽഡർ ജഗദീഷ് ലാഡ് അന്തരിച്ചു. കോവിഡിനെ തുടർന്നാണ് അന്ത്യം. 34 വയസ്സാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്. നാലുദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിയത്. ഭാരത് ശ്രീ വിജയിയാണ്.

ജന്മനാടായ നവിമുംബൈ വിട്ട് ബറോഡയിലേക്ക് ജോലി ആവശ്യത്തിനായി കുടിയേറിയതാണ് ജഗദീഷ്. ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുകയായിരുന്നു. രാജ്യാന്തര വേദികളിൽ ഇന്ത്യയെ നിരവധി തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

മിസ്റ്റർ ഇന്ത്യ സ്വർണമെഡൽ ജേതാവാണ്.ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker