IndiaNEWS

ഐഎസ്‌എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം

രാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം ഇന്ന്  രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിൽ നടക്കും.
ഗോവയ്‌ക്കെചിരെ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം എന്നതാണ് അതിന് കാരണം.
നിലവിലെ ഫോമില്‍ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടിലും ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി.ടീമൊന്നടങ്കം ആക്രമിക്കുകയും ഒരുമിച്ച്‌ പ്രതിരോധിക്കുകയും ചെയ്യുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.

Back to top button
error: