IndiaNEWS

പൊലീസുകാരെ കൈയേറ്റം ചെയ്തു; കോയമ്പത്തൂരിൽ ആർ.എസ്​.എസ് പ്രവർത്തകർ അറസ്റ്റിൽ

കോയമ്പത്തൂരിലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​എ​സ്​ പ​രി​ശീ​ല​ന ക്യാമ്പ് തടയാനെത്തിയ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ കൈയേറ്റം.സംഭവത്തിൽ അഞ്ചുപേർക്കതിരെ പോലീസ് കേസ് എടുത്തു.
 വി​ളാ​ങ്കു​റി​ച്ചി​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ൽ ആ​ർ.​എ​സ്.​എ​സ്​ പ​രി​ശീ​ല​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ത​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം, നാം ​ത​മി​ഴ​ർ ക​ക്ഷി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ  പ്രവർത്തകർ പരാതി നൽകിയിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ തിരിയുകയായിരുന്നു.​ ആ​ർ.​എ​സ്.​എ​സ്​ ജി​ല്ല ​​സെ​ക്ര​ട്ട​റി മു​രു​ക​ൻ, പ്ര​വ​ർ​ത്ത​ക​രാ​യ കാ​ളി​ദാ​സ്, ഗോ​വി​ന്ദ​ൻ, അ​രു​ൺ, ക​റു​പ്പു​സാ​മി എ​ന്നി​വ​ർ​ക്കെ​തി​രെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Back to top button
error: