Uncategorized

ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പിടുത്തം :12 രോ​ഗി​ക​ൾ വെ​ന്തു​മ​രി​ച്ചു

ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 രോ​ഗി​ക​ൾ വെ​ന്തു​മ​രി​ച്ചു. ബ​റൂ​ച്ചി​ലെ പ​ട്ടേ​ൽ വെ​ൽ​ഫ​യ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വി​ടെ അ​മ്പ​തോ​ളം രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ 24 പേ​രും ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​യ​ണ​ച്ചു. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേക്ക് മാറ്റി . ‌‌‌‌ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല​ ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker