IndiaNEWS

സിദ്ദിഖ് കാപ്പനെ ചികിസയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ഒരു ജയിൽ ഡോക്ടർക്കും ഡെപ്യൂട്ടി ജയിലർക്കുമൊപ്പം ആംബുലൻസിലാണ് സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ടു പോയത്

ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിസയ്ക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മഥുര ജയിലിലായിരുന്നു സിദ്ദിഖ് കാപ്പൻ.

മികച്ച ചികിത്സക്കായി സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.ഒരു ജയിൽ ഡോക്ടർക്കും ഡെപ്യൂട്ടി ജയിലർക്കുമൊപ്പം ആംബുലൻസിലാണ് സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ടു പോയത്.

കോവിഡ് ബാധിതനായി മഥുര ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സിദ്ദിഖ് കാപ്പൻ. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker