HealthLIFE

രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ വൈകുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ആദ്യം നിർണയിച്ച ഇടവേളയിൽ മാറ്റം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്

കോവിഡ് വാക്സിൻ ക്ഷാമം മൂലം രണ്ടാം ഡോസ് എടുക്കുന്നത് വൈകുന്നത് കടുത്ത ആശങ്ക ആണ് ഉണ്ടാക്കുന്നത് .മുതിർന്ന പൗരന്മാർക്കടക്കം രണ്ടാം ഡോസ് നൽകാൻ ഉണ്ട് .രണ്ടാം ഡോസ് സമയത്ത് എടുത്തില്ലെങ്കിൽ ഫലം പോകുമെന്ന പ്രചാരണവും ശക്തമാണ് .

എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത് .ഡിസൈൻ പ്രകാരമാണ് വാക്സിൻ പുറത്തിറക്കുമ്പോൾ ഇടവേള നിശ്ചയിക്കുന്നത് .കാര്യക്ഷമത ,പ്രതിരോധ ശേഷി തുടങ്ങിയ പഠനങ്ങൾ വാക്സിൻ വിപണിയിൽ എത്തിയതിന് ശേഷമാണ് നടത്തുന്നത് .ആദ്യം നിർണയിച്ച ഇടവേളയിൽ മാറ്റം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത് .

ആദ്യ ഡോസ് എടുത്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് പ്രതിരോധ ശേഷി രൂപപ്പെട്ട് തുടങ്ങുക .രണ്ടാം ഡോസ് എടുത്ത് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് പ്രതിരോധ ശേഷി പൂർണമായും രൂപപ്പെടുക .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker