SportsTRENDING

പഞ്ചാബ് ബാംഗ്ലൂരിനെ തകർത്തു

ഹർപ്രീത് ബ്രാറിന്റെ പ്രകടനമാണ് പഞ്ചാബിന് കരുത്ത് നൽകിയത്

ബൗളർമാരുടെ മികവിൽ ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ് .34 റൺസിനാണ് വിജയം .180 റൺസ് ആയിരുന്നു ബാംഗ്ലൂരിന്റെ വിജയലക്ഷ്യം .എന്നാൽ നിശ്ചിത 20 ഓവറിൽ 145 റൺസ് മാത്രമേ നേടാൻ ആയുള്ളൂ .

ഹർപ്രീത് ബ്രാറിന്റെ പ്രകടനമാണ് പഞ്ചാബിന് കരുത്ത് നൽകിയത് .നാല് ഓവറിൽ 19 റൺസ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് ആണ് ബ്രാർ നേടിയത് .

വിരാട് കോലി ,ഗ്ലെൻ മാക്‌സ്‌വെൽ ,എ ബി ഡിവില്ലേഴ്‌സ് എന്നിവരുടെ വിക്കറ്റുകൾ ആണ് ബ്രാർ വീഴ്ത്തിയത് .മൂവരും ഒറ്റയ്ക്ക് മത്സരം ജയിക്കാൻ ശേഷി ഉള്ളവർ ആണ് .

34 പന്തിൽ 35 റൺസ് എടുത്ത വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ .ഈ സീസണിൽ സ്ഥിരത ഉള്ള പ്രകടനം കാഴ്ച്ച വയ്ക്കുന്ന മലയാളി താരം ദേവദത്ത് പടിക്കലിന് 7 റൺസ് നേടാനേ കഴിഞ്ഞുള്ളൂ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker