KeralaNEWS

കേരളത്തിൽ തുടർ ഭരണം എന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം

42 ശതമാനം വോട്ട് ഇടതുമുന്നണിക്ക് ലഭിക്കും

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് – സി ഫോർ സർവേഫലം. എൽഡിഎഫിന് ലഭിക്കുക 77 മുതൽ 86 വരെ. 52 മുതൽ 61 സീറ്റ് വരെയാണ് യുഡിഎഫ് നേടുക എന്ന് സർവേ പ്രവചിക്കുന്നു. ബിജെപി രണ്ടു മുതൽ അഞ്ചു സീറ്റ് വരെ നേടുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടിയേക്കാം.

42 ശതമാനം വോട്ട് ഇടതുമുന്നണിക്ക് ലഭിക്കും. യുഡിഎഫിന് ലഭിക്കുക 38 ശതമാനം വോട്ടാണ്. മൂന്നാം സ്ഥാനത്തെത്തുന്ന എൻഡിഎ 17 ശതമാനം വോട്ട് നേടും.

14 ജില്ലകളിൽ എറണാകുളത്തും മലപ്പുറത്തും മാത്രമാണ് യുഡിഎഫിന് മേൽക്കൈ ഉള്ളത്. കോട്ടയത്ത് ബലാബലം ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker