IndiaNEWS

കർണാടകയിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തൂത്തുവാരി കോൺഗ്രസ്, ബിജെപി മൂന്നാം സ്ഥാനത്ത്

കോൺഗ്രസ് അടിപതറുമെന്ന് വിചാരിച്ച ബെല്ലാരിയിലും ബിടാരിയിലും ഒക്കെ വൻവിജയമാണ് നേടിയത്

കർണാടകയിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻവിജയവുമായി കോൺഗ്രസ്. 119 സീറ്റുകളിലാണ് കോൺഗ്രസ് വിജയം കണ്ടത്. 36 സീറ്റ് നേടി ജെഡിഎസ് രണ്ടാംസ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് 33 സീറ്റ് മാത്രമാണ് ലഭിച്ചത്.

കോൺഗ്രസ് അടിപതറുമെന്ന് വിചാരിച്ച ബെല്ലാരിയിലും ബിടാരിയിലും ഒക്കെ വൻവിജയമാണ് നേടിയത്. ഇവിടെ 10 മുനിസിപ്പാലിറ്റികളിൽ 7 എണ്ണവും കോൺഗ്രസ് പിടിച്ചെടുത്തു. ബിജെപിക്ക് ലഭിച്ചത് ഒറ്റ മുനിസിപ്പാലിറ്റി. രണ്ട് പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന തീർത്തഹള്ളിയിലും കോൺഗ്രസ് വൻകുതിപ്പ് നടത്തി. ബിജെപിക്ക് അധികാരം നഷ്ടമായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker