IndiaNEWS

വരുന്നു…കൊറോണ മിഠായി;98.4% ഫലപ്രദമെന്ന് കണ്ടെത്തൽ

കോവിഡിനെ കീഴടക്കാന്‍ മിഠായി വരുന്നു.വെറും മിഠായി അല്ല, മിഠായിയുടെ രൂപത്തിലുള്ള പ്രതിരോധമരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണ് ഇതിന് പിന്നില്‍. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മിഠായുടെ അതേ ചേരുവയില്‍ നേസല്‍ സ്പ്രെയും മൗത്ത് വാഷും കെ.എം. ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് കെ.എം. ചെറിയാന്റെ ഫ്രോണ്ടിയർ മെഡിവില്ല സൊസൈറ്റി നടത്തിയ ക്ലിനിക്കൽ പഠനത്തിൽ കോവിഡ് വകഭേദങ്ങൾക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു വൈറസ് ലോഡ് കുറയ്ക്കാനും കൊറോണ ഗാർഡെന്നു പേരിട്ട മിഠായി സഹായകമാണ്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.ഫെബ്രുവരിയോടെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചന.

Back to top button
error: