KeralaNEWS

പെയ്തൊഴിഞ്ഞത് ചരിത്രമഴ !

സംസ്ഥാനത്ത് 2021-ൽ പെയ്തത് ചരിത്രത്താളുകളിൽ എന്നും ഈറനോടെ തന്നെ കാണാവുന്ന തരത്തിലുള്ള മഴ! 491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1026.3 മില്ലിമീറ്റർ !! തുലാവർഷം 1000 മില്ലിമീറ്റർ പിന്നിടുന്നത് ഇതാദ്യമായാണ്.
1901 മുതലുള്ള കണക്കുകളാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പക്കലുള്ളത്. 121 വർഷത്തിനിടെ വാർഷിക മഴയുടെ കണക്കെടുത്താൽ ആറാം സ്ഥാനമാണ് 2021ന്. തുലാമഴയുടെ മുൻ റെക്കോർഡായ 2010ൽ ലഭിച്ച (829.4 മില്ലിമീറ്റർ) മഴയെക്കാൾ 197 മില്ലിമീറ്റർ കൂടുതലാണ് ഇത്തവണ ലഭിച്ചത്. ഇത്തവണ വാർഷിക മഴയുടെ അളവ് 3610.1 മില്ലിമീറ്ററാണ്.
പത്തനംതിട്ട ജില്ലയിൽ 1695.4 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 181% കൂടുതലാണിത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്, 569.7 മില്ലിമീറ്റർ. അതുപോലും അവിടുത്തെ ശരാശരി മഴ ലഭ്യതയേക്കാൾ 70% കൂടുതലാണ്.

Back to top button
error: