KeralaLead NewsNEWS

ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ഇസ്രയേലിൽ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ടെല്‍ അവിവ്: ഒമിക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലില്‍ 30 വയസുള്ള ഗര്‍ഭിണിക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്‌ളൊറോണ കണ്ടെത്തിയത്.

കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. യുവതി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുവതിക്കു രോഗം മാറിയെന്നും ഇവര്‍ ആശുപത്രി വിട്ടതായും മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം, ഇസ്രയേലില്‍ കോവിഡ് കേസുകള്‍ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ രാജ്യം കോവിഡ് വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നല്‍കിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നല്‍കുന്നത്.

Back to top button
error: