KeralaNEWS

കോവിഡ് 19; കോട്ടയത്ത് വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ളാദ പ്രകടനം നിരോധിച്ചു

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയില്‍ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ കലക്ടര്‍ എം. അഞ്ജന. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയാണ് കലക്ടര്‍.

വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker