IndiaNEWS

കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ചു

അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം വിട്ടുകൊടുക്കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമായി കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കെ.വി ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വയം ഡ്രൈവ് ചെയ്താണ് ആനന്ദ് ആശുപത്രിയിലെത്തിയത് .ഹൃദയാഘാതമായിരുന്നു മരണകാരണം. ചെന്നൈയിലായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു.

കോ,അയന്‍, അനേകന്‍ തുടങ്ങി നിരവധി ത്രില്ലറുകള്‍ സംവിധാനം ചെയ്ത ചലച്ചിത്രകാരനാണ് കെ വി ആനന്ദ്. 1994 ല്‍ പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചു കൊണ്ടായിരുന്നു ആനന്ദിനെ തുടക്കം. ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരവും ആനന്ദിന് ആയിരുന്നു. 1996ലെ കാതല്‍ദേശം ആയിരുന്നു ആദ്യ തമിഴ് സിനിമ. നേര്‍ക്കുനേര്‍, മുതല്‍വന്‍, ബോയ്‌സ്,ശിവാജി ദ ബോസ് തുടങ്ങിയ ചിത്രങ്ങളിലും ആനന്ദ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker