Uncategorized

അന്തരിച്ച ചലച്ചിത്രകാരൻ കെ വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു

മൃതദേഹം ദഹിപ്പിക്കുന്നതിന് അധികൃതർക്ക് നേരിട്ട് കൈമാറുക ആയിരുന്നു

ഇന്ന് പുലർച്ചെ അന്തരിച്ച ചലച്ചിത്രകാരൻ കെ വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കെ വി ആനന്ദിൽ നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത് .കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരം .

മൃതദേഹം ദഹിപ്പിക്കുന്നതിന് അധികൃതർക്ക് നേരിട്ട് കൈമാറുക ആയിരുന്നു .കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയിരുന്നു .

രണ്ടാഴ്ചയ്ക്ക് മുമ്പ് കെ വി ആനന്ദിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇതിനെ തുടർന്ന് ക്വാറന്റൈനിൽ ആയിരുന്നു കെ വി ആനന്ദ് .രാത്രി നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം കാർ ഓടിച്ചാണ് ആശുപത്രിയിൽ എത്തിയത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker