IndiaNEWS

ഓക്സിജൻ കിട്ടണമെങ്കിൽ ആലിന്റെ ചുവട്ടിൽ ഇരിക്കുക, കോവിഡ് രോഗികളോട് ഉത്തർപ്രദേശ് പോലീസ്

ദേശീയ മാധ്യമത്തോട് സംസാരിക്കവെ ഒരു രോഗിയുടെ ബന്ധുവാണ് കരഞ്ഞു കൊണ്ട് ഉത്തർപ്രദേശ് പോലീസിന്റെ നിർദ്ദേശം വെളിപ്പെടുത്തിയത്

ശരീരത്തിലെ ഓക്സിജൻ അളവ് കുറയാതിരിക്കാൻ കോവിഡ് രോഗികളോട് ആലിൻചുവട്ടിൽ ഇരിക്കാൻ ഉത്തർപ്രദേശ് പൊലീസ് നിർദേശിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഒക്സിജന് വേണ്ടി രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടുമ്പോൾ ആണ് പോലീസിന്റെ ഈ നിർദ്ദേശം. “ലല്ലൻടോപ്” നെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ദേശീയ മാധ്യമത്തോട് സംസാരിക്കവെ ഒരു രോഗിയുടെ ബന്ധുവാണ് കരഞ്ഞു കൊണ്ട് ഉത്തർപ്രദേശ് പോലീസിന്റെ നിർദ്ദേശം വെളിപ്പെടുത്തിയത്. ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും ബന്ധു ദേശീയ മാധ്യമത്തോട് പറഞ്ഞു.

” എല്ലായിടത്തും ഞങ്ങൾ പോയി, എന്നാൽ ആരും സഹായിക്കുന്നില്ല. ഓക്സിജൻ പ്ലാന്റുകളുടെ അകത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അങ്ങോട്ട് കയറാൻ പോലീസ് അനുവദിക്കുന്നില്ല. ” പ്രയാഗ് രാജിൽ ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

” മെഡിക്കൽ ഓക്സിജൻ ഒരു സ്ഥലത്തും കിട്ടാനില്ല. ആലിൻ ചുവട്ടിൽ ഇരുന്ന് ശ്വസിക്കാൻ ആണ് അധികൃതർ പറയുന്നത്. ” വേറൊരു കോവിഡ് രോഗിയുടെ ബന്ധു പറഞ്ഞു.

” അമ്മയെ ആലിൻചുവട്ടിൽ കൊണ്ടുപോകൂ എന്നായിരുന്നു ഒരു പൊലീസുകാരൻ പറഞ്ഞത്. ” മറ്റൊരു കോവിഡ് രോഗിയുടെ ബന്ധു പറഞ്ഞു.

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 75 ജില്ലകളിൽ 47 എണ്ണത്തിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ച് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും – ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞത് ഇതാണ്.

ഓക്സിജൻ പ്ലാന്റ് അനുവദിച്ച കേന്ദ്രത്തോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദിയും പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker