KeralaNEWS

കോവിഡ് വ്യാപനം; സംസ്ഥാനത്ത്‌ മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിവി, സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കണം.

പരിശോധന ഒഴിവാക്കി ഈ വാഹനങ്ങള്‍ കടത്തിവിടും മത്സ്യം, പച്ചക്കറി മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. ഇവിടങ്ങളില്‍ 2 മാസ്‌കും ധരിക്കണം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹ്യ അകലം സാധ്യമല്ലാത്ത എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം. 2 മണിക്ക് ശേഷം ബാങ്കുകളില്‍ യാതൊരു പ്രവര്‍ത്തനങ്ങളും പാടില്ല. തുടങ്ങിയവയൊക്കെ നിയന്ത്രണങ്ങളില്‍പ്പെടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker