LIFEMovie

ജിതേഷ് ദാമോദർ നായകനാകുന്ന സിനിമ വരുന്നു

കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ, ഡോക്ടർ നന്ദകുമാർ എന്ന എത്തനോ ബോട്ടാണിസ്റ്റിന്റെ കാട്ടിലൂടെയുള്ള യാത്രയുടെ കഥ പറയുകയാണ്. കഥ പല അവസ്ഥകളിലേക്കും മാറിമറിയുന്നുണ്ട് . അതിലൂടെ നായകന് സംഭവിക്കുന്ന പരിണാമങ്ങൾ, പ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യത്തിലൂടെയാണ് പ്രേക്ഷകർക്ക് കാണിച്ച് തരുന്നത്.

പ്രകൃതിക്ക് കാട്ടാള സ്വഭാവമുണ്ട്, വഴികാട്ടിയുടെ മനസ്സുണ്ട്, ചികിത്സകന്റെ കഴിവുമുണ്ട്. നായകകഥാപാത്രത്തിനു കൈവരുന്ന മൂന്നു ഘട്ടങ്ങളിലൂടെയാണ് കഥയുടെ ഒഴുക്ക്. ഈ കഥാപാത്രത്തിലെത്താൻ പല രീതിയിലുമുള്ള മെയ്‌ക്കോവറുകളും ജിതേഷ് ചെയ്തു. ശരീരഭാരം പതിനാറ് കിലോ കുറയ്ക്കുകയും ഒരു വർഷത്തിലധികം താടിയും മുടിയും നഖവും നീട്ടിവളർത്തുകയും ചെയ്തിട്ടുണ്ട്. മൂന്നര വർഷത്തെ കഠിനാദ്ധ്വാനവും നിരവധി പേരുടെ പ്രയത്നത്തിന്റെ ഫലവുമാണ് ഈ സിനിമ.

പ്രകൃതി അമ്മയാണ്. ആ അമ്മയെ സ്‌നേഹിക്കേണ്ട ഉത്തരവാദിത്വം ഓരോ മനുഷ്യരുടെയും ധർമ്മമാണ്. പക്ഷേ പ്രകൃതിയെ മനുഷ്യൻ നിരന്തരം ചൂഷണത്തിന് വിധേയമാക്കി സ്വന്തം നിലനില്പ് തന്നെ അപകടാവസ്ഥയിൽ എത്തിക്കുകയാണ്. വായുവിന്റെയും വെള്ളത്തിന്റെയും സന്തുലിതാവസ്ഥയിൽ മാറ്റം വരുമ്പോഴാണ് മനുഷ്യൻ പ്രകൃതിയുടെ യഥാർത്ഥ ഭാവത്തെ തിരിച്ചറിയാതെ പോകുന്നത്. ഈ ഓർമ്മപ്പെടുത്തലിന്റെ സന്ദേശവുമായാണ് ഈ സിനിമ എത്തുന്നത്. പ്രകൃതിക്ക് ഒരു മനുഷ്യനിൽ എത്രത്തോളം സ്വാധീനം ചെലുത്താന് പറ്റും എന്നുള്ളതിന്റെ പരിഛേദമാണ് ഈ സിനിമ. ഒരു മലമുഴക്കി വേഴാമ്പലിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ജിതേഷ് ദാമോദറിന്റെ തന്നെയാണ് കഥ. നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള രാജീവ് വിജയ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. തിരുവനന്തപുരം മങ്കയം വെള്ളച്ചാട്ടത്തിലെ ചിത്രീകരണം ഏറെ അപകടങ്ങൾ നിറഞ്ഞതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ ഒരാഴ്ച്ച തുടർച്ചയായുള്ള ചിത്രീകരണം ഏറെ ദുർഘടം പിടിച്ചതായിരുന്നു. മഴക്കാലമായതിനാലും ഒഴുക്കിന്റെ ശക്തി കൂടിയതിനാലും ഷൂട്ടിങ്ങ് സംഘത്തിലെ ഒരാൾ ഒഴുക്കിൽ പെടുകയും ചെയ്തു. ചിത്രീകരണത്തിനിടയിൽ വന്ന ശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും ഇടിമിന്നലിലും നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷൂട്ടിങ്ങ് സംഘത്തിലെ പലർക്കും ഇടിമിന്നലിൽ ഷോക്കേറ്റു. ഈ സമയം കാറ്റും മഴയും മിന്നലും എല്ലാം സ്വാഭാവികമായ രീതിയില് സിനിമയ്ക്ക് വേണ്ടി രാജീവ് അപ്പോഴും പകർത്തിക്കൊണ്ടിരുന്നു.

ചീഫ് എക്സിക്യട്ടീവ് പ്രൊഡ്യൂസർ: എ.സി. റെജി. ക്രിയേറ്റീവ് ഹെഡ്: സനുസത്യൻ. എഡിറ്റിംഗ്: സഞ്ജയ് ജയപ്രകാശ്, അരുണ്ദാസ്. അസോസിയേറ്റ് ഡയറക്ടേഴ്സ്: കിഷോര് കരമന, ജുബിൻ.അസിസ്റ്റ്ന്റ്: ചിഞ്ചു. സംഗീതം: അശ്വിന് ജോൺസൺ. മുംബൈ നിന്നുള്ള മോഡലായ വർഷ ആനന്ദ്, അഞ്ജന ഹരിദാസ്, ദേവദത്ത് എന്നിവരാണ് മറ്റ് പ്രധാന റോളുകളിലെത്തുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker