IndiaNEWS

ബി.ജെ.പിക്കാരില്‍ നിന്ന്​ കൊലപാതക -ബലാത്സംഗ ഭീഷണിയെന്ന്​ നടന്‍ സിദ്ധാര്‍ഥ്​

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന താരമാണ് നടന്‍ സിദ്ധാര്‍ത്ഥ്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടതിനെതിരെയും ഓക്‌സിജന്‍ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ ബിജെപി പാര്‍ട്ടിയിലെ ചില ആളുകള്‍ ലീക്ക് ചെയ്‌തെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതെ തുടര്‍ന്ന് ഇതുവരെ അഞ്ഞൂറോളം ഫോണ്‍ കോളുകളാണ് തനിക്ക് വന്നതെന്നിം അതില്‍ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

എല്ലാ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് അദ്ദേഹം പോലീസിന് കൈമാറിയതായും ട്വീറ്റില്‍ കുറിച്ചു.ഗീത വസന്ത് എന്ന ട്വിറ്ററില്‍ അക്കൗണ്ടില്‍ നിന്നാണ് തന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പങ്കുവച്ചതെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. ‘ഇനി മേലാല്‍ ഇവന്റെ വാ തുറക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടത്. കോവിഡില്‍ നിന്നു അതിജീവിച്ചാലും ഇവരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നും സിദ്ധാര്‍ത്ഥ്് ചോദിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker