CrimeNEWS

വൈഗ കൊലപാതകക്കേസ്: സനുവിന്റെ വിവരണം കേട്ട് കുഴഞ്ഞുവീണ്​ ​മാതാവ്‌

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ വൈഗയെ കൊലപ്പെടുത്തിയ സംഭവം പിതാവ് സനുമോഹന്‍ വിവരിക്കുന്നത് കേട്ട് തളര്‍ന്ന് വീണ് വൈഗയുടെ അമ്മ രമ്യ. രമ്യയുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സനു മോഹന്‍ വിവരിച്ചത്. തുടര്‍ന്ന് ഇത് കേട്ട രമ്യ രക്തസമ്മര്‍ദം കുറഞ്ഞതിനത്തുടര്‍ന്ന് തളര്‍ന്ന് വീഴുകയായിരുന്നു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ഇവരെ സനുവിനൊപ്പം ചോദ്യം ചെയ്തത്. തൃക്കാക്കര എ.സി.പി ആര്‍. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു. ആദ്യമെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തല താഴ്ത്തിയിരുന്ന സനു ഒടുവിലാണ് കുറ്റം ഏറ്റുപറഞ്ഞത്. രമ്യയുടെ പിതാവിനെയും വിളിച്ചുവരുത്തിയിരുന്നു.

സനുവിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഇയാളെ കാണാന്‍ എത്തിയിരുന്നു. സനു നല്‍കിയ മൊഴികളിലെ വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാര്യയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തത്. സനുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ചോദ്യം ചെയ്‌തെന്നാണ് വിവരം.

സനുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ഇയാളെ വീണ്ടും ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker