Uncategorized

ബംഗളുരുവിൽ കാണാതായത് മൂവായിരത്തിലേറെ കോവിഡ് രോഗികളെ, എത്തും പിടിയും ഇല്ലാതെ അധികൃതർ

സർക്കാർ മരുന്നുകൾ സൗജന്യമായി ലഭിക്കണമെങ്കിൽ ഹോം ക്വാറന്റൈനിൽ കഴിയണം

ബംഗളൂരു നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കാണ്മാനില്ല. റവന്യൂമന്ത്രി ആർ അശോകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആർടിപിസിആർ ഫലത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് ഈ മൂവായിരത്തിലേറെ പേർ ചെയ്തത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ മരുന്നുകൾ സൗജന്യമായി ലഭിക്കണമെങ്കിൽ ഹോം ക്വാറന്റൈനിൽ കഴിയണം. എന്നാൽ ഇത്തരക്കാർ രോഗം മൂർച്ഛിക്കും വരെ ഒളിവിൽ കഴിയും. ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുകയാണ് എന്നും അശോക പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker