Big Breaking

ചാനൽ എക്സിറ്റ് പോളുകളിൽ മുൻതൂക്കം എൽഡിഎഫിന് എന്ന് സൂചന, കൂട്ടിയും കിഴിച്ചും മുന്നണികൾ

ഏഷ്യാനെറ്റും മനോരമയും കൈരളിയും അടക്കമുള്ള ന്യൂസ് ചാനലുകൾ സർവ്വേ ഫലങ്ങൾ പുറത്ത് വിടും

ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് അവസാനിക്കവെ വോട്ടെടുപ്പിന് ശേഷം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ദേശീയ ചാനലുകൾ 5 സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുമ്പോൾ മലയാളം ന്യൂസ് ചാനലുകൾ കേരളത്തിലെ ഫലം പുറത്ത് വിടും.

ഏഷ്യാനെറ്റും മനോരമയും കൈരളിയും അടക്കമുള്ള ന്യൂസ് ചാനലുകൾ സർവ്വേ ഫലങ്ങൾ പുറത്ത് വിടും. തരംഗം ഇല്ലെങ്കിൽ 85 സീറ്റ് തരംഗം ഉണ്ടെങ്കിൽ നൂറിലധികം സീറ്റ് എന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൽ. അവസാന നിമിഷം ഓടിക്കയറി എന്നും 85 സീറ്റുകൾ വരെ ലഭിക്കാം എന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

ഏഴു മുതൽ പത്ത് വരെ മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുകയാണ് ബിജെപി. നേമം അടക്കം മൂന്നു സീറ്റെങ്കിലും ഉറപ്പാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. വോട്ടിങ് ശതമാനത്തിൽ വൻവർധന ഉണ്ടാകുമെന്ന് ബിജെപി കരുതുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker