SportsTRENDING

ഓപ്പണർമാരുടെ മികവിൽ ചെന്നൈക്ക് ജയം

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി

ഐപിഎല്ലിൽ അപ്രതിരോധ ടീം ആകുകയാണ് ചെന്നൈ. അനായാസം തുടർച്ചയായ അഞ്ചാം വിജയം നേടി. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ കീഴ്പ്പെടുത്തിയത്. 172 റൺസായിരുന്നു വിജയലക്ഷ്യം.

ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ 129 റൺസ് ആണ് അടിച്ചെടുത്തത്. 44 പന്തിൽ നിന്ന് 75 റൺസെടുത്ത ഋതുരാജ് ഗെയ്ക്ക്വാദും 38 പന്തിൽ 56 റൺസെടുത്ത ഫാഫ് ഡ്യൂപ്ലിസീസും ആണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്.

നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റൺസ് നേടിയത്. വാർണറിന്റെയും മനീഷ് പാണ്ഡെയും ബാറ്റിംഗ് മികവാണ് ഹൈദരാബാദിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഡേവിഡ് വാർണർ അർദ്ധസെഞ്ച്വറി നേടി.

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി. ബാംഗ്ലൂർ ആണ് രണ്ടാം സ്ഥാനത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker