KeralaNEWS

“മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് ഇന്ന് സുഖമായി ഉറങ്ങാം ,തുച്ഛ ശമ്പളക്കാരൻ ആയ ഡെലിവറി ബോയിൽ നിന്ന് പണം ഈടാക്കിയല്ലോ ” സോഷ്യൽ മീഡിയയിൽ പൊങ്കാല

ഓൺലൈൻ ഇടപാടിലൂടെ 1700 രൂപ നഷ്ടമായി എന്നായിരുന്നു പരാതി

കൊറിയറിൽ എത്തിയ തകർന്ന ഇയർ ഫോണിന്റെ പേരിൽ ഡെലിവറി ബോയ്‌ക്കെതിരെ പരാതി ഉന്നയിച്ച മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് പണം തിരികെ കിട്ടി .പണം ഡെലിവറി ബോയിൽ നിന്നാണ് ഈടാക്കിയത് എന്നും അല്ലെന്നും ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു കഴിഞ്ഞു .മാസം തുച്ഛം ശമ്പളം വാങ്ങുന്ന ഒരു ഡെലിവറി ബോയ്‌ക്കെതിരെ മുൻ ഡി ജി പി രംഗത്തെത്തിയതിന് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത് .

ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം .ഉച്ചയോടെയാണ് തകർന്ന ഇയർ ഫോണിന്റെ കഥ പറഞ്ഞ് ശ്രീലേഖ ഇംഗ്ളീഷിൽ ഫേസ്ബുക് പോസ്റ്റ് ഇട്ടത് .മ്യൂസിയം സ്റ്റേഷനിൽ നേരിട്ട് വിളിച്ചുപറഞ്ഞിട്ടും ഇമെയിലിൽ പരാതി നൽകിയിട്ടും പ്രതികരണം ഇല്ല എന്നായിരുന്നു സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി .പിന്നാലെ മലയാളത്തിലും ഫേസ്ബുക് പോസ്റ്റ് ഇട്ടു .

ഓൺലൈൻ ഇടപാടിലൂടെ 1700 രൂപ നഷ്ടമായി എന്നായിരുന്നു പരാതി .സേനയിൽ നിന്ന് വിരമിക്കുന്നതിനു മുമ്പും മ്യൂസിയം സ്റ്റേഷനിൽ നിന്ന് തനിക്ക് ദുരനുഭവം ഉണ്ടായി എന്നും ശ്രീലേഖ ആരോപിച്ചു .2002 ലും 2013 ലും ഉന്നയിച്ച മോഷണ പരാതി സ്റ്റേഷൻ ഗൗനിച്ചില്ല എന്നാണ് പരാതി .ഇതും ശ്രീലേഖ ഫേസ്ബുക് പോസ്റ്റിൽ ഇട്ടു .പിന്നാലെ പോലീസ് ഡെലിവറി ബോയെ കണ്ടെത്തി പണം ശ്രീലേഖയ്ക്ക് കൈ മാറാൻ നിർദേശം നൽകി ഇയർ ഫോൺ തിരികെ വാങ്ങിപ്പിച്ചു .

ഇതോടെ ഫോണിൽ കൂടെ തന്നെ വെല്ലുവിളിച്ച ഡെലിവറി ബോയെ മിടുക്കനായ എസ് ഐ പിടിച്ചുവെന്നും പണം തിരിച്ചു കിട്ടിയെന്നും ലോകത്തെ ഏറ്റവും മികച്ച പോലീസ് കേരള പോലീസ് ആണെന്നും ശ്രീലേഖ പോസ്റ്റ് ഇട്ടു .എന്തായാലും സോഷ്യൽ മീഡിയയ്ക്ക് കാര്യങ്ങൾ അത്ര ദഹിച്ച മട്ടില്ല .രൂക്ഷമായ വിമർശനം ശ്രീലേഖയ്ക്ക് എതിരെ ഉയരുന്നുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker