BusinessNEWS

മനുഷ്യ ജീവനെ ചൊല്ലി ലേലം വിളി,സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

"സംസ്ഥാന ഖജനാവിന് ആയിരക്കണക്കിന് കോടി രൂപ തന്റെ കാരുണ്യ പ്രവർത്തനത്തിലൂടെ ലാഭിക്കാം"

സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്സിന് 100 രൂപ കുറയ്ക്കാമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്.400 രൂപയ്ക്ക് നൽകാം എന്ന് പറഞ്ഞ വാക്സിൻ 300 രൂപയ്ക്ക് നൽകാം എന്നാണ് വാഗ്ദാനം.തന്റെ ജീവകാരുണ്യ സഹായം ആണിതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അധാർ പൂനെവാല പറഞ്ഞു.ട്വിറ്ററിലൂടെയാണ് വാക്സിൻ കമ്പനി ഉടമ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ഖജനാവിന് ആയിരക്കണക്കിന് കോടി രൂപ തന്റെ കാരുണ്യ പ്രവർത്തനത്തിലൂടെ ലാഭിക്കാം എന്നും ഇത് കൂടുതൽ പേർക്ക് വാക്സിൻ എത്തിക്കാൻ സഹായകമാകുമെന്നും പൂനെവാല പറയുന്നു.വില കുറച്ചതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ ആകുമെന്നും പൂനെവാല അവകാശപ്പെടുന്നു.

കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കാണ് കമ്പനി വാക്സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിന്റെ നിരക്ക് 600 രൂപ ആയി തന്നെ തുടരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker