IndiaNEWS

കോവിഡ് വ്യാപനം; ഗോവയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഏപ്രില്‍ 29 വൈകുന്നേരം ഏഴുമണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതം ഉണ്ടായിരിക്കില്ലെന്നും കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അവശ്യ സര്‍വീസുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ലെന്നും അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker