KeralaNEWS

ഇ എം സി സി വിവാദം മറ്റൊരു തലത്തിലെത്തിച്ച് ഷിജു വർഗീസിനൊപ്പം വിനുവും പ്രതി ,വിനു സോളാർ സരിതയുടെ വിശ്വസ്തൻ

നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ സരിത ഉദ്യോഗാർത്ഥികളുമായി സംസാരിച്ചത് വിനുവിന്റെ ഫോണിൽ നിന്നാണ്

ഇ എം സി സി എം ഡി ഷിജു വർഗീസിന്റെ കാർ തെരഞ്ഞെടുപ്പ് ദിനത്തിൽ കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ് .പരാതിക്കാരൻ ഷിജുവിനെ പോലീസ് ഗോവയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തപ്പോൾ സോളാർ കേസിലെ സരിതാ നായരുടെ ഡ്രൈവറും വിശ്വസ്തനുമായ വിനുവും കസ്റ്റഡിയിൽ ആയി .

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വിനു ഡ്രൈവർ ആയാണ് സരിതയ്ക്ക് ഒപ്പം കൂടുന്നത് .ഫെനി ബാലകൃഷ്ണനുമായി സരിത തെറ്റിയപ്പോൾ വിനു വിശ്വസ്തനായി .മാർത്താണ്ഡത്തും തക്കലയിലും സരിതയുടെ ബിസിനസ് കൈകാര്യം ചെയ്യുന്നത് വിനുവാണ് .ഇതോടെ ഇ എം സി സി എം ഡിക്ക് സരിതയുമായി എന്ത് ബന്ധം എന്ന ചോദ്യം ഉയരുകയാണ് .

സരിത മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം വിനു കൂടെയുണ്ടായിരുന്നു .നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ സരിത ഉദ്യോഗാർത്ഥികളുമായി സംസാരിച്ചത് വിനുവിന്റെ ഫോണിൽ നിന്നാണ് .

വോട്ടെടുപ്പ് ദിവസം കുണ്ടറയിൽ തന്റെ കാറിനു നേരെ മറ്റൊരു കാറിൽ വന്നവർ പെട്രോൾ ബോംബ് എറിഞ്ഞു എന്നായിരുന്നു ഷിജുവിന്റെ പരാതി .എന്നാൽ അത്തരമൊരു സംഭവവും നടന്നിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .തുടർന്നാണ് ഷിജുവും വിനുവും കസ്റ്റഡിയിൽ ആവുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker