CrimeNEWS

സൗമ്യ മോഡൽ ആക്രമണത്തിന് ശ്രമം ,അക്രമി സ്വർണാഭരണങ്ങൾ ഊരിവാങ്ങി ,യുവതി ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് ചാടി,കേരളത്തെ ഞെട്ടിച്ച് വീണ്ടും തീവണ്ടി ആക്രമണം

ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെ ആണ് സംഭവം

കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ട്രെയിനിൽ യുവതിയ്ക്ക് നേരെ ആക്രമണം .അക്രമി യുവതിയുടെ ആഭരണങ്ങൾ ഊരിവാങ്ങി .ആക്രമണത്തിനിടെ യുവതി ട്രെയിനിന് പുറത്തേക്ക് ചാടി .തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ഗുരുവായൂർ – പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെ ആണ് സംഭവം .കാഞ്ഞിരമറ്റം കഴിഞ്ഞ ഉടൻ ഒരാൾ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിവാങ്ങുക ആയിരുന്നു .തുടർന്ന് ഇയാൾ കയ്യിൽ കയറി പിടിച്ചപ്പോൾ യുവതി വാതിൽ തുറന്ന് ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് ചാടുക ആയിരുന്നു .തലയ്ക്ക് പരിക്കേറ്റ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത് .യുവതിയെ അക്രമി ടോയ്‌ലറ്റിന്റെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുക ആയിരുന്നു .കുതറിയ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി .അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker