CrimeNEWS

ഭാര്യാ സഹോദരിക്കൊപ്പം ജീവിക്കാൻ ഗർഭിണിയായ ഭാരൃയെ വെടിവെച്ചുകൊന്ന് യുവാവ്, വെടിയേറ്റ് മരിച്ചത് ” മയക്കുമരുന്ന് റാണി “

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ രാവിലെ പത്തരയോടെയാണ് സംഭവം

ഡൽഹിയിൽ ഭാര്യ സഹോദരിക്കൊപ്പം ജീവിക്കാൻ ഭാര്യയെ വെടിവെച്ച് കൊന്ന് യുവാവ്. “മയക്കുമരുന്ന് റാണി” എന്നറിയപ്പെടുന്ന 29 കാരി സൈനയാണ് വെടിയേറ്റ് മരിച്ചത്. ഭർത്താവ് വസിം നടത്തിയ വെടിവെപ്പിൽ സൈനയുടെ ജോലിക്കാരന് ഗുരുതരമായി പരിക്കേറ്റു.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ രാവിലെ പത്തരയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയെങ്കിലും സൈന മരിച്ചിരുന്നു. ജോലിക്കാരനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് വസീം സൈനയെ വെടിവെക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം തവണ ഭർത്താവ് ഭാര്യയെ വെടിവെച്ചു.

സൈനയുടെ നാലാം ഭർത്താവാണ് വസീം. വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസിൽ സൈന അറസ്റ്റിലായി. 8 മാസം ഗർഭിണിയാണ് എന്ന പശ്ചാത്തലത്തിൽ കുറച്ചുദിവസം മുമ്പാണ് സൈന ജയിൽ മോചിതയായത്.

സൈന ജയിലിലായതോടെ സഹോദരി റിഹാനയുമായി വസീം അടുപ്പത്തിലായി. ഭാര്യാ സഹോദരിയെ പിരിയാൻ ആകില്ലെന്ന് വന്നപ്പോഴാണ് ഭാര്യയെ ഇല്ലാതാക്കാൻ വസീം തീരുമാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker