KeralaNEWS

കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150 ലധികം ജില്ലകളില്‍ ലോക്ക്‌ഡോണ്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ. ഇതില്‍ അന്തിമ തീരുമാനം വന്നാല്‍ കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളെ ഒഴിവാക്കിയാകും തീരുമാനം.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗണ്‍ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികള്‍ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker