KeralaNEWS

ജീവനക്കാരിലെ കോവിഡ് വ്യാപനം; കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ എണ്ണം പകുതിയായി കുറച്ചു

ജീവനക്കാരിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്നുമുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. തിങ്കള്‍ മുതല്‍ വെളളി വരെ സര്‍വ്വീസുകള്‍ 1500 ആയും ശനി,ഞായര്‍ ദിവസങ്ങളില്‍ 650 ആയുമാണ് ചുരുക്കുന്നത്. അതേസമയം, യാത്രക്കാര്‍ തീരെയില്ലാത്ത ബസുകള്‍ 11 മണി മുതല്‍ മൂന്നുവരെ നിര്‍ത്തിവെയ്ക്കാനുമാണ് തീരുമാനം.

അതേസമയം, 70 ശതമാനത്തിലധികം സര്‍വീസ് നടത്തേണ്ടി വന്നാല്‍ ചീഫ് ഓഫിസിന്റെ അനുമതി വേണം. തിരുവനന്തപുരം സോണില്‍ മാത്രം 491 ജീവനക്കാരാണ് കോവിഡ് ചികിത്സയിലും ക്വാറന്റീനിലുമായുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ചികിത്സയിലുള്ള 314 പേരില്‍ 213 പേരും ഡ്രൈവറും കണ്ടക്ടറുമാണ്. 177 പേര്‍ ക്വാറന്റീനിലും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker