KeralaNEWS

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കർശനമാക്കി പൊലീസ്

വാഹന പരിശോധന കർ‍ശനമാക്കുന്നതോടൊപ്പം അനാവശ്യ യാത്രകൾ തടയണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കർശനമാക്കി പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപിയുടെ നിർദേശം പുറത്തിറങ്ങി.

എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണം. ആളുകൾ മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.

വാഹന പരിശോധന കർ‍ശനമാക്കുന്നതോടൊപ്പം അനാവശ്യ യാത്രകൾ തടയണം. ആൾക്കൂട്ടമുണ്ടായാൽ ഉത്തരവാദിത്തം അതാത് സ്റ്റേഷനുകൾക്ക് കീഴിലെ എസ്എച്ച്ഒമാർക്കായിരിക്കും സർക്കുലറിൽ പറയുന്നു.ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker