IndiaNEWS

അവിടെ മരണം ഇവിടെ നിർമ്മാണം, സെൻട്രൽ വിസ്തക്കെതിരെ രൂക്ഷവിമർശനം

അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചാണ് സെൻട്രൽ വിസ്ത പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്

ഡൽഹിയിൽ അക്ഷരാർത്ഥത്തിൽ കോവിഡിന്റെ അഴിഞ്ഞാട്ടമാണ്. ഓക്സിജനും ആശുപത്രി കിടക്കകളും ഇല്ലാതെ ജനം വലയുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമായിരിക്കെ തന്നെ ഭരണസിരാകേന്ദ്രം മോടിപിടിപ്പിക്കാൻ ഉള്ള സെൻട്രൽ വിസ്ത പദ്ധതി മുന്നോട്ടു പോവുക തന്നെയാണ്.

പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടി രൂപയിലേറെ മുതൽമുടക്ക് വരുന്ന പദ്ധതിയാണ് ഈ കോവിഡ് കാലത്തും പുരോഗമിക്കുന്നത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണവും ഓക്സിജൻ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണവും മുടങ്ങിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ അവസ്ഥ സംജാതമായിട്ടും തലസ്ഥാനനഗരം മോടിപിടിപ്പിക്കാൻ ഉള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ.

സെൻട്രൽ വിസ്ത പദ്ധതിയിൽ 10 മന്ദിരങ്ങൾ ആണ് ഉള്ളത്. കേന്ദ്രസർക്കാർ വകുപ്പിലെ 51,000 ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം സെൻട്രൽ വിസ്ത പദ്ധതിയുടെ ആദ്യഭാഗമാണ്.

പ്രതിസന്ധി കാലത്ത് ഈ ആർഭാടം വേണോ എന്ന് വിവിധ കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയരുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇത് പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ലളിതജീവിതം നിരന്തരം ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയോട് സമാനമായ ചോദ്യം ഉന്നയിക്കാൻ രാജ്യത്തിനുള്ള സമയമാണിതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി.

അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചാണ് സെൻട്രൽ വിസ്ത പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായാണ് ഇത് അറിയപ്പെടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker