KeralaNEWS

കൂവപ്പൊടിയേക്കുറിച്ച് അറിയേണ്ടതെല്ലാം

ണ്ട് കാലത്ത് വേട്ടയ്ക്ക് പോകുന്ന ആദിവാസികളും പട്ടാളക്കാരും അമ്പോ മുള്ളോ തറച്ചോ പാറക്കല്ലില്‍ തട്ടിയോ മുറിവേറ്റാല്‍ കാട്ടില്‍ നിന്ന് കൂവക്കിഴങ്ങ് എടുത്ത് ചതച്ച് മുറിവേറ്റ സ്ഥലത്ത്  കെട്ടിവയ്ക്കാറുണ്ടായിരുന്നു. മുറിവുണങ്ങാനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു ഇത്.ഇതിന്റെ കിഴങ്ങുകള്‍ അമ്പ് പോലെ നീണ്ടു പോകുന്നതു കൊണ്ടാണത്രേ ഇതിനെ  ഇംഗ്ളീഷുകാര്‍ Arrowroot എന്ന പേര് വിളിച്ചത്.
ഏറെ ഔഷധ ഗുണമുള്ള കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടിയിൽ (Arrowroot Powder) കാര്‍‍ബോ​ ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യംതു​ട​ങ്ങി​യവ അടങ്ങിയിട്ടുണ്ട്.മികച്ചൊരു പോഷകാഹാരമാണിത്.
*കൂവപ്പൊടിയുടെ ഔഷധ ഗുണങ്ങള്‍
1. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. അത് കൊണ്ടാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കൂവപ്പൊടി നിത്യവും ഉപയോഗിച്ചു വരുന്നത്.
2. നാ​രു​ക​ളാല്‍ സ​മ്പന്ന​മാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്.
3. *ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും.
4. മൂ​ത്ര​പ്പ​ഴു​പ്പ്, മൂത്രക്കല്ല്, മൂത്രച്ചൂട്, മൂതത്തില്‍ മഞ്ഞ, മൂത്രക്കടച്ചില്‍ തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ വരാതിരിക്കാനും രോ​ഗ​ശ​മ​ന​ത്തി​നും കൂവയ്ക്ക് കഴിയും.
5. *ദ​ഹന സം​ബ​ന്ധ​മായ എല്ലാ പ്ര​ശ്ന ങ്ങളും പ​രി​ഹ​രിക്കുന്നതിനും കു​ടല്‍ രോ​ഗ​ങ്ങ​ളു​ടെ ശ​മ​ന​ത്തി​നും കൂവ ഉത്തമ ഔ​ഷ​ധ​മാ​ണ്.
6. *ദ​ഹ​നേ​ന്ദ്രീയ കോ​ശ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കാ​നും ആരോഗ്യം നല്‍കാനും കഴി​വു​ള്ള​തി​നാല്‍ മുതിർന്നവര്‍ക്കും കുട്ടികള്‍ക്കും ശരീരത്തിൻ്റെ  ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും അത്യുത്ത ഭ​ക്ഷ​ണ​മാ​ണ് കൂവപ്പൊടി .
7. *കൊഴുപ്പു നാരുകൾ (fat) ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതുമായത് കൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ചേർന്ന ഭക്ഷണം.*
8. *പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ഠമായ വിഭവങ്ങളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.*
9. *കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയും ജെെവ വളവുമാണ്.*
10. *ഛര്‍ദി, വയറിളക്കം, അതിസാരം, നെഞ്ചിരിച്ചില്‍,ഗ്യാസ്ട്രബിള്‍, അസിഡിറ്റി,  മെഞ്ചെറ്റിസ്, തലവേദ എന്നിവയ്ക്കും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന അടിവയറ്റില്‍ വേദന, കെെകാല്‍ കുഴച്ചില്‍, തലവേദന, ക്ഷീണം, ഉന്‍മേഷക്കുറവ്, ഉറക്കമില്ലായ്മ, കത്തിക്കാളല്‍, ഭക്ഷണത്തോട് വിരക്തി  മുതലായവയ്ക്ക് ശമനം നല്‍കാന്‍ കൂവപ്പൊടി അത്യുത്തമമാണ്.
11.* ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
12. *ഇതില്‍ പ്രോട്ടീന്‍,  കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, ഫെെബര്‍, കലോറി, സെലേനിയം, കോപ്പര്‍, സോഡിയം, കാര്‍ബോഹെെഡ്രേറ്റ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
13. *വെറ്റമിന്‍ B യുടെ കലവറയായ കൂവയില്‍* *Thiamine(B 1) 12%, *Riboflavin(B2) 5%, *Niacin(B3)11%,
Pantothenic acid(B5) 6%, *Vitamin B6 20%,
*Folate(B9) 85%
എന്നിവ അടങ്ങിയതായി ശാസ്ത്രീയ പഠനം തെളിയിച്ചിട്ടുണ്ട്.*
14. *ശരീരത്തിന്റെ PH അഥവാ ആസിഡ്, ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ ഇതില്‍ കാല്‍സ്യം ക്ലോറൈഡുള്ളതിനാല്‍ അത്യുത്തമമാണ്.*
15. *ഇത് കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം രക്തത്തില്‍ഹീമോഗ്ലോബിന്‍ കൂടാനും രക്തോല്‍പാദനം വര്‍ദ്ധിക്കാനും ശുദ്ധീകരിക്കാനും സഹായിക്കും.*
16. *ധാരാളം അയേണ്‍ (17%) അടങ്ങിയ കൂവപ്പൊടി  വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്.*
17. *ഗര്‍ഭിണികള്‍ ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ആഹാര വസ്തുക്ക ളിലൊന്നാണ് കൂവ. ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട് (85%). ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ട്.*
18. *കോശ വളര്‍ച്ചയ്ക്കും ഡിഎന്‍എ രൂപീകരണത്തിനും കുഞ്ഞുങ്ങളുടെ സൗന്ദര്യ വര്‍ദ്ധനവിനും സഹായിക്കുന്നു.*
19. *കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.*
20. *ഗര്‍ഭ കാലത്തു ണ്ടാകുന്ന മലബന്ധത്തിനും ഛര്‍ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്.
21. *മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്. ഇതിലെ പ്രോട്ടീനാണ് പൊതുവേ ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ (4.24%) കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുണ്ട്.*
22. *ഗ്ലൂട്ടെന്‍ അലര്‍ജിയുള്ളവര്‍ക്ക് ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ് കൂവ. ഗ്ലൂട്ടെന്‍ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റും അടങ്ങിയിരിയ്ക്കുന്ന, ചിലരില്‍ അലര്‍ജിയ്ക്കു കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെന്‍. ഇത്തരം ഘട്ടങ്ങളില്‍ ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണ് കൂവ.*
23. *പ്രമേഹത്തിനും കൊളസ്ട്രോളിനും ഏറെ നല്ലൊരു ഭക്ഷണമാണിത്.*
24 *എല്ലുകളുടെ ആരോഗ്യത്തിന്,*
*കാല്‍സ്യം സമ്പുഷ്ടമായ ആരോറൂട്ട് മികച്ചൊരു ഭക്ഷണ വസ്തുവാണ്.* *ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.*
*
25. *പ്രസവാനന്തര ചികില്‍സയിലും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൂവപ്പൊടി വളരെ ഗുണപ്രദം. സര്‍ജറി സംബന്ധമായ മുറിവുണങ്ങാനും മുലപ്പാല്‍ വര്‍ദ്ധനവിനും അത് മൂലം കുട്ടികളുടെ ബുദ്ധി, സൗന്ദര്യ വളര്‍ച്ചയ്ക്കും പലപ്രദമാണ്.*
26. *സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രക്ത  ശുദ്ധീകരണത്തിനും കൗണ്ട് കൂടുന്നതിനും  ഉത്തമമാണ്.
27. *ശരീര വളര്‍ച്ചയ്ക്കും സൗന്ദര്യ വര്‍ദ്ധനവിനും     അമിത വണ്ണം കുറയ്ക്കുന്നതിനും സ്ഥിരമായി കൂവ ഉപയോഗിക്കുന്നത് ഗുണപ്രദമാണ്.*
28. *ഉഷ്ണകാലത്ത്   കൂവത്തെളി കുടിക്കുന്നത് ക്ഷീണം മാറാനും ഊര്‍ജ്ജം പകരാനും സഹായിക്കും
29. *ഒറ്റമൂലിയായി ആദിവാസികള്‍ ഇപ്പോഴും കരുതുന്ന ഔഷധ ഗുണമുള്ള അപൂര്‍വ്വമായ കിഴങ്ങു വര്‍ഗ്ഗമാണ് കൂവ.*
30. *എല്ലാ വെെദ്യശാസ്ത്ര മേഖലയിലെയും-  അലോപതി, ആയുര്‍വേദം, ഹോമിയോ, യുനാനി, പ്രൊഫറ്റോപതി(ത്വിബ്ബുന്നബി), സിദ്ധ, പ്രകൃതി, പരമ്പര്യ- ഡോക്ടര്‍മാരെല്ലാം കൂവപ്പൊടി ഔഷധമായി നിര്‍ദ്ദേശിക്കുന്നു.*
31. *മുന്തിയ തരം ടാല്‍കം പൗഡറുകളിലും കോസ്മെറ്റിക് ഇനങ്ങളിലും കൂവപ്പൊടി ഉപയോഗിക്കുന്നു.*
32. *ബിലാത്തി കൂവക്കിഴങ്ങും കൂവപ്പൊടിയും വേവിക്കാതെ പച്ചയിലും തിന്നാം.*
33 *കൂവപ്പൊടി പച്ചവെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടി ഫെെസ് മസ്സാജ് ചെയ്താല്‍ മുഖകാന്തി കൂടുകയും മുഖക്കുരു, കരിമംഗലം, കറുത്ത പാടുകള്‍ മുതലായവ നീങ്ങുന്നതുമാണ്.*
34. *കോവിഡ്, ഡങ്കിപ്പനി, പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ മൂലം ക്ഷീണമുള്ളവര്‍ക്ക് ശരീരത്തിന്റെ പ്രതിരോധ ശേഷി (Immune system) കൂട്ടാനും അത് മൂലം  മാരക വെെറസുകളെ ചെറുക്കാനും കൂവപ്പൊടിക്ക് സാധിക്കും.*

Back to top button
error: