CrimeNEWS

പ്രേമത്തെ എതിർത്തതിന് സഹോദരനെ കൊന്ന് തല വെട്ടി മാറ്റിയ നടി അറസ്റ്റിൽ

കേസിലെ പ്രതിയും കാമുകനുമായ നിയാസ് അഹമ്മദ് കാട്ടിഗറുമായുള്ള നടിയുടെ പ്രണയ ബന്ധത്തെ സഹോദരൻ എതിർത്തിരുന്നു

പ്രണയത്തിന് തടസ്സം നിന്നതിന് സഹോദരനെ കൊന്ന് തല വെട്ടി മാറ്റിയ നടി അറസ്റ്റിൽ. കന്നട നടിയും മോഡലുമായ 24 കാരി ഷനായ കത്വ ആണ് അറസ്റ്റിലായത്. കാമുകന്റെയും കൂട്ടരുടെയും സഹായത്തോടെയാണ് 32 കാരൻ രാകേഷ് കത്വയെ നടി കൊലപ്പെടുത്തിയത്. കേസിൽ അഞ്ച് പേരാണ് ഇപ്പോൾ അറസ്റ്റിലായത്.

കേസിലെ പ്രതിയും കാമുകനുമായ നിയാസ് അഹമ്മദ് കാട്ടിഗറുമായുള്ള നടിയുടെ പ്രണയ ബന്ധത്തെ സഹോദരൻ എതിർത്തിരുന്നു. ഇതേതുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

നടി താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു കൊലപാതകം. പ്രതികൾ മൃതദേഹത്തിന്റെ തലയറുത്തു മാറ്റി. പല കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പലഭാഗത്തായി മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker