IndiaNEWS

ഉത്തർപ്രദേശിൽ മതത്തിനു മേൽ മനുഷ്യത്വം, കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളുടെ അന്ത്യ ചടങ്ങുകൾ നിർവ്വഹിച്ച് മുസ്ലീങ്ങൾ

പ്രയാഗ് രാജിൽ ഹിന്ദുവായ സ്വന്തം സുഹൃത്തിന്റെ മൃതദേഹം സംസ്കരിക്കാൻ മുസ്ലിം സുഹൃത്ത് 400 കിലോമീറ്റർ ആണ് സഞ്ചരിച്ചത്

ഹൈന്ദവ വർഗീയതയുടെ ലബോറട്ടറി എന്ന് വിമർശിക്കപ്പെടുന്ന ഉത്തർപ്രദേശിൽ നിന്ന് മനുഷ്യത്വത്തിന്റെ സന്ദേശം. ഉത്തർപ്രദേശിലെ ലക്നൗവിൽ കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളുടെ അന്ത്യ ചടങ്ങുകൾ നടത്തിയത് റംസാൻ നോമ്പെടുക്കുന്ന മുസ്ലീങ്ങൾ.

പിപി ഇ കിറ്റണിഞ്ഞ് എല്ലാവരും ഉണ്ടായിട്ടും കോവിഡിനാൽ അനാഥരാക്കപ്പെട്ട ഹിന്ദുക്കളുടെ അന്ത്യ ചടങ്ങുകൾ ആണ് മുസ്ലിങ്ങൾ നടത്തിയത്. മതത്തിനു മേൽ മനുഷ്യത്വം വിജയിക്കുന്ന കാഴ്ചകളാണ് ശവപ്പറമ്പുകൾ ഇന്ന് കാണുന്നത്.

7 ഹിന്ദുക്കളുടെ മൃതദേഹങ്ങളാണ് മതാചാരം നടത്തി സംസ്കരിച്ചത്. 33-കാരനായ ഇമ്ദാദ് ഇമാനും 22 പേരും ചേർന്നാണ് സംസ്കാരം നടത്തിയത്.കോവിഡ് ബാധിച്ച് മരിച്ച 30 മുസ്ലീങ്ങളെയും ഇവർ കബറടക്കി.

” മിക്കവരുടെ കുടുംബങ്ങൾക്കും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അനുമതിയോ അവസ്ഥയോ ഉണ്ടായിരുന്നില്ല. “ഇമ്ദാദ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ വർഷം തന്നെ ഇമാൻ കോവിഡ് മൃതദേഹ സംസ്കാര കമ്മിറ്റി ആരംഭിച്ചിരുന്നു.” ഏപ്രിൽ 21ന് ഭാരത് നഗറിൽ നിന്ന് ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു. താഴത്തെ നിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയായ സ്ത്രീയെ മൂന്ന് ദിവസമായി പുറത്തേക്ക് കാണുന്നില്ല എന്നാണ് അവർ പറഞ്ഞത്. ഭയം മൂലം താഴത്തെ നിലയിലേക്ക് വരാൻ വാടകക്കാർ മടിച്ചു. “ഇമാൻ പറഞ്ഞു.

അതേസമയം പ്രയാഗ് രാജിൽ ഹിന്ദുവായ സ്വന്തം സുഹൃത്തിന്റെ മൃതദേഹം സംസ്കരിക്കാൻ മുസ്ലിം സുഹൃത്ത് 400 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. ഹിന്ദു സുഹൃത്തിന്റെ കുടുംബാംഗങ്ങൾ സംസ്കാരത്തിന് തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം സുഹൃത്ത് കിലോമീറ്ററുകൾ താണ്ടി സ്വന്തം സുഹൃത്തിന്റെ അന്ത്യ ചടങ്ങുകൾ നടത്തിയത്. ഹേംസിംഗിന്റെ സംസ്കാരം ഷിരാജ് നടത്തിയത് ഹിന്ദു ആചാരപ്രകാരം അന്ത്യ ചടങ്ങുകൾ നടത്തിയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker